ad
Deshabhimani

സഹായധനം കൈമാറി

ചികിത്സയിൽ കഴിയുന്ന അജയകുമാറിനെ സജി ചെറിയാൻ എംഎൽഎ സന്ദർശിക്കുന്നു

ചികിത്സയിൽ കഴിയുന്ന അജയകുമാറിനെ സജി ചെറിയാൻ എംഎൽഎ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 12:42 AM | 1 min read

മാന്നാർ
കഴുത്തിലെ സുഷുമ്‌ന നാഡി ശസ്ത്രക്രിയയ്ക്ക് വിധേയനായി കഴിയുന്ന ബുധനൂർ പഞ്ചായത്ത് 12-ാം വാർഡിലെ എണ്ണയ്ക്കാട് പ്ലാക്കാത്തറ നഗറിൽ താമസിക്കുന്ന ജയകുമാറിന് ചികിത്സാ സഹായം കൈമാറി. പഞ്ചായത്ത് കുടുംബശ്രീ യുണിറ്റ് അംഗങ്ങൾ സ്വരൂപിച്ച ചികിത്സാ സഹായധനം സജി ചെറിയാൻ എംഎൽഎ വീട്ടിലെത്തി നൽകി. കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ടതിനാൽ വിദഗ്‌ധ ചികിത്സയ്ക്കായി വൈക്കത്തെ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയ്ക്കായി നിർദേശിച്ചിരിക്കുകയാണ്. ഇതിന്‌ ഏഴു ലക്ഷം രൂപയോളം ചിലവുണ്ട്‌. സുരേഷ് മത്തായി, പി രാജേഷ് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home