കർഷകത്തൊഴിലാളി യൂണിയൻ ദേശീയ ജനറൽ കൗൺസിൽ; സ്വാഗതസംഘമായി

ആലപ്പുഴ
മെയ് 30,31, തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ (എഐഎഡബ്ല്യുയു) ദേശീയ ജനറൽ കൗൺസിൽ യോഗത്തിന്റെ വിജയത്തിനായുള്ള സ്വാഗതസംഘമായി. സ്വാഗതസംഘം രൂപീകരണ യോഗം കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം സത്യപാലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, നേതാക്കളായ എൻ സുധാമണി, കെ കെ ഷാജു, പി രഘുനാഥ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ഭഗീരഥൻ, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ, പികെഎസ് ജില്ലാ പ്രസിഡന്റ് ഡി ലക്ഷ്‌മണൻ എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ചെയർമാനും എം സത്യപാലൻ ജനറൽ കൺവീനറുമായി 201 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 501 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.











0 comments