ad
Deshabhimani

പാഠം ഒന്ന് പാടത്തേക്ക്

കൃഷിപഠനം മണ്ണിലിറങ്ങി

മുഹമ്മ എ ബി വിലാസം സ-്‌കൂളിലെ നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് അരുൺമോഹൻ  ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മ എ ബി വിലാസം സ-്‌കൂളിലെ നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് അരുൺമോഹൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 21, 2026, 12:05 AM | 1 min read

മുഹമ്മ

പാഠപുസ-്‌തകത്തിൽനിന്ന് കിട്ടിയിരുന്ന കൃഷിയറിവുകൾ സ-്‌കൂളിന്റെ മണ്ണിൽനിന്ന്‌ പഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ മുഹമ്മ എബി വിലാസം സ-്‌കൂളിലെ വിദ്യാർഥികൾ. ഞാറുനടാനും കളപറിക്കാനും കീടങ്ങളെ തിരിച്ചറിയാനും കൊയ്യാനും കറ്റമെതിക്കാനും വിദ്യാലയവളപ്പിലെ നെൽകൃഷിയിലൂടെ കുട്ടികൾ പഠിച്ചു. ​വിദ്യാലയ മുറ്റത്ത് പാടം ഒരുക്കിയാണ് ‘പാഠം ഒന്ന് പാടത്തേക്ക്' എന്ന പേരിൽ ‘ഉമ’യിനത്തിൽപ്പെട്ട നെല്ല്‌ കൃഷി ചെയ്‌തത്. മുഹമ്മ കൃഷി ഓഫീസർ പി എം കൃഷ-്‌ണ, സംസ്ഥാന കർഷക അവാർഡ് ജേതാവും പിടിഎ അംഗവുമായ കെ പി ശുഭകേശൻ എന്നിവരുടെ നിർദേശങ്ങൾ പാലിച്ചായിരുന്നു കൃഷി. എസ-്‌പിസി, എൻസിസി, എൻഎസ്എസ്, സ-്‌ക‍ൗട്ട്‌ ആൻഡ് ഗൈഡ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ പങ്കാളികളായി. ​കുട്ടികൾ അവതരിപ്പിച്ച കൊയ്‌ത്തുപാട്ടിന്റെ നൃത്ത അകമ്പടിയിൽ മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ് അരുൺമോഹൻ കൊയ്‌ത്തുത്സവം ഉദ്ഘാടനംചെയ്‌തു. കർഷകയും അധ്യാപികയുമായ എൽ അർച്ചന കൊയ്യാനും കറ്റമെതിക്കാനും കുട്ടികളെ പഠിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. കൃഷിക്ക് നേതൃത്വം നൽകിയ കെ പി ശുഭകേശനെ പഞ്ചായത്ത്‌ പ്രസിഡന്റ് പൊന്നാട അണിയിച്ചു. സ-്‌കൂൾ മാനേജർ ജെ ജയലാൽ, ദേവസ്വം പ്രസിഡന്റ് കെ കെ അശോക-്‌കുമാർ, സെക്രട്ടറി സി എ കുഞ്ഞുമോൻ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രഥമാധ്യാപിക നിഷ ദയാനന്ദൻ, സ്റ്റാഫ് സെക്രട്ടറി എസ് സോളി, സീനിയർ അസിസ്റ്റന്റ് എൻ കെ സുപ്രിയ, കാർഷിക സമിതി കൺവീനർമാരായ ജാനി ദേവ്, ദിവ്യ, വി വി വിനിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home