ആഗ്നേയ്, ശ്രീലക്ഷ്മി ജേതാക്കൾ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര നിയോജകമണ്ഡലം ശാസ-്ത്രക്വിസിൽ പങ്കെടുത്ത് വിജയികളായവരും മത്സരാർഥികളും
ചാരുംമൂട്
യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര നിയോജകമണ്ഡലം ശാസ്ത്ര ക്വിസ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. 17 സ്കൂളിൽനിന്ന് 34 വിദ്യാർഥികൾ പങ്കെടുത്തു. ജിവിഎച്ച്എസ് ചുനക്കര സ്കൂളിലെ ആഗ്നേയ് എം ശ്രീധർ, ബി ശ്രീലക്ഷ്മി എന്നിവർ ഒന്നാംസ്ഥാനവും നൂറനാട് സിബിഎം സ്കൂളിലെ ആയുഷ് ആർ കുമാർ, ജിതിൻ നാഥ് എന്നിവർ രണ്ടാം സ്ഥാനവും നേടി. മണ്ഡല അടിസ്ഥാനത്തിൽ വിജയിച്ചവർ ജില്ലാതലത്തിലും ജില്ലാതലത്തിൽ വിജയിക്കുന്ന ടീം സംസ്ഥാനതലത്തിലും മത്സരിക്കും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി ഉദ്ഘാടനംചെയ്തു. ബിഡിഒ അജയകുമാർ വിജയികൾക്കുള്ള സമ്മാനം നൽകി. യുവജനക്ഷേമ ബോർഡ് യൂത്ത് കോ–ഓർഡിനേറ്റർ എസ് രാജേഷ് അധ്യക്ഷനായി. ധനുജ, യൂത്ത് കോ–ഓർഡിനേറ്റർമാരായ എസ് അഷ്കർ, വിഷ്ണു ഗോപിനാഥ് എന്നിവർ സംസാരിച്ചു.










0 comments