മുതുകുളത്ത് കുടിവെള്ളക്ഷാമം രൂക്ഷം

മോട്ടോർ പമ്പ് കേടായ മുതുകുളം പബ്ലിക് മാർക്കറ്റിലെ പമ്പിങ് സ്റ്റേഷൻ
കാർത്തികപ്പള്ളി
മുതുകുളത്ത് വിവിധ ഭാഗങ്ങളിൽ ശുദ്ധജലം കിട്ടാതെ വലഞ്ഞ് നാട്ടുകാർ. പുത്തൻചന്ത, കറുകയിൽ, വെട്ടത്തുകടവ്, കറുത്തേരിമുക്ക്, ബംഗ്ലാവിൽച്ചിറ, പാണ്ഡവർകാവ്, ശാന്തിമുക്ക് തുടങ്ങിയ ഭാഗങ്ങളിലെ നൂറുകണക്കിന് പ്രദേശവാസികളാണ് പ്രതിസന്ധിയിലായത്. പബ്ലിക് മാർക്കറ്റിലെ പമ്പിങ് സ്റ്റേഷനിൽ നിന്നുളള വിതരണം നിലച്ചതോടെയാണ് കുടിവെളള ക്ഷാമം രൂക്ഷമായത്. രണ്ടു ദിവസം മുൻപാണ് പബ്ലിക് മാർക്കറ്റിലെ മോട്ടോർ പമ്പ് കേടായത്. ജനപ്രതിനിധികൾ ഉൾപ്പെടെയുളളവർ ഇക്കാര്യം ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.











0 comments