ad
Deshabhimani

പരിഹാര നടപടിവേണമെന്ന്‌ നാട്ടുകാർ

താലൂക്കാശുപത്രി കവലയിൽ
അപകടം പതിവായി

ചേർത്തല താലൂക്കാശുപത്രി കവലയിൽ  മിനിവാനിടിച്ച്‌ തകർന്ന ഓട്ടോറിക്ഷ

ചേർത്തല താലൂക്കാശുപത്രി കവലയിൽ മിനിവാനിടിച്ച്‌ തകർന്ന ഓട്ടോറിക്ഷ

avatar
സ്വന്തം ലേഖകൻ

Published on Jan 14, 2026, 12:15 AM | 1 min read

ചേര്‍ത്തല
വാഹനാപകടം പതിവായ താലൂക്കാശുപത്രി കവലയില്‍ പരിഹാര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. താലൂക്കാശുപത്രി, മിനിസിവില്‍ സ്‌റ്റേഷന്‍, താലൂക്ക്‌ ഓഫീസ്‌, അഗ്നിരക്ഷാനിലയം, സ്‌കൂളുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ്, ഡിവൈഎസ്‌പി ഓഫീസ്, വിദ്യാഭ്യാസ ഓഫീസുകൾ തുടങ്ങിയവ കവലയ്‌ക്ക്‌ അടുത്താണുള്ളത്‌. പള്ളിപ്പുറം, കോട്ടയം ഭാഗങ്ങളിൽനിന്ന്‌ എത്തുന്ന സ്വകാര്യബസുകളും ചേര്‍ത്തലയില്‍നിന്ന്‌ തോപ്പുംപടി ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകളും ഇവിടംവഴിയാണ് കടന്നുപോകുന്നത്. ​നാലുദിശകളിൽനിന്ന്‌ എത്തുന്ന വാഹനങ്ങൾ വേഗത കുറയ്‌ക്കാതെ കവല മറികടക്കാൻ ശ്രമിക്കുന്നതാണ്‌ അപകടത്തിന്‌ വഴിയൊരുക്കുന്നത്‌. റോഡ് മികച്ചതാക്കിയതോടെ വാഹനങ്ങളുടെ വേഗതയേറി. ഇ‍ൗ പ്രശ്‌നം പരിഹരിക്കാൻ ട്രാഫിക്‌ പൊലീസും പെതുമരാമത്ത്‌ വകുപ്പും ചേർന്ന്‌ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ചൊവ്വ രാവിലെയും താലൂക്കാശുപത്രി കവലയിൽ വാഹനാപകടമുണ്ടായി. കവല മറികടക്കുന്നതിനിടെ മിനിവാന്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോറിക്ഷയിലെ മൂന്ന്‌ യാത്രക്കാര്‍ക്കും പരിക്കേറ്റു. താലൂക്കാശുപത്രിയില്‍നിന്ന്‌ യാത്രക്കാരെയുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home