ദേശാഭിമാനി വാര്‍ത്ത തുണച്ചു
കാടുകയറിയ ട്രാന്‍സ-്‌ഫോര്‍മര്‍ വൃത്തിയാക്കി

മാന്നാര്‍
ദേശാഭിമാനി വാർത്തയെത്തുടർന്ന് കെഎസ്ഇബി അധികൃതര്‍ കാടുകയറിയ ട്രാന്‍സ-്‌ഫോര്‍മറും പരിസരവും വൃത്തിയാക്കി. മാന്നാര്‍ പരിധിയില്‍ കുട്ടമ്പേരൂര്‍ വേട്ടുവക്കേരിയിൽ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ-്‌ഫോര്‍മറിലും വൈദ്യുതകമ്പിയിലും ഫ്യൂസ് കാരിയറിലുമാണ് വള്ളിപ്പടര്‍പ്പുകള്‍ കയറി കാടുപിടിച്ചത്. ശക്തമായ കാറ്റില്‍ വള്ളിപ്പടര്‍പ്പുകള്‍ കമ്പികളില്‍ ഉരസി വലിയ ശബ്‌ദത്തോടെ തീപ്പൊരിയുണ്ടാകുന്നതും തുടർന്ന് വൈദ്യുതി നിലയ-്‌ക്കുന്നതും പതിവായിരുന്നു.










0 comments