കാരുണ്യമാണ് ഈ കുരുന്നുകുടുക്ക നിറയെ

പി കൃഷ്ണപിള്ള ദിനത്തിൽ കിടപ്പുരോഗികൾക്ക് മരുന്ന് വാങ്ങി നൽകാന്‍ കെകെസി കനിവ് പാലിയേറ്റീവ് കുറ്റിത്തെരുവ് യൂണിറ്റിന് ലെനിൻ സമ്പാദ്യ കുടുക്ക നൽകുന്നു
കായംകുളം പി
കൃഷ-്‌ണപിള്ള ദിനത്തിൽ കിടപ്പുരോഗികൾക്ക് മരുന്നുവാങ്ങി നൽകുന്നതിനായി കെകെസി കനിവ് പാലിയേറ്റീവ് കുറ്റിത്തെരുവ് യൂണിറ്റിന് സമ്പാദ്യക്കുടുക്ക നൽകി ദേശത്തിനകം കണ്ടിശേരിൽ വീട്ടിൽ ലെനിൻ. സിപിഐ എം പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയംഗം പി പ്രണേഷിന്റെയും അശ്വതിയുടെയും മകനാണ് ലെനിൻ. പാലിയേറ്റീവ് പുള്ളിക്കണക്ക് മേഖല കൺവീനവർ സി ഭദ്രൻ സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. കായംകുളം ഏരിയയിൽ സിപിഐ എം നേതൃത്വത്തിൽ പി കൃഷ്‌ണപിള്ളദിനം പാലിയേറ്റീവ് ദിനമായി ആചരിച്ചു. എൻ എസ് സ്‌മാരക മന്ദിരത്തിൽ ഏരിയ സെക്രട്ടറി ബി അബിൻഷാ പതാക ഉയർത്തി. രാമപുരം ലോക്കൽ കമ്മിറ്റിയുടെയും കെ കെ സി കനിവ് പാലിയേറ്റീവ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ പി കൃഷ്‌ണപിള്ള ദിനം പാലിയേറ്റീവ് ദിനമായി ആചരിച്ചു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാന്റെ നേതൃത്വത്തിൽ മേഖലയിലെ വിവിധ വാർഡുകളിലെ കിടപ്പുരോഗികളെ സന്ദർശിച്ചു. മരുന്നും മെഡിക്കൽ ഉപകരണങ്ങളും വിതരണംചെയ്‌തു. പത്തിയൂരിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ വി പ്രഭാകരൻ, എസ് ഗോപിനാഥൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ചു.










0 comments