ad
Deshabhimani

വനംവകുപ്പ് ഏറ്റെടുത്തു

വലയില്‍ കുരുങ്ങിയത്‌ മലമ്പാമ്പ്‌

വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ നാട്ടുകാർ പിടികൂടിയപ്പോൾ

വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ നാട്ടുകാർ പിടികൂടിയപ്പോൾ

വെബ് ഡെസ്ക്

Published on Apr 28, 2026, 12:25 AM | 1 min read

അമ്പലപ്പുഴ

മത്സ്യബന്ധന വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ വനംവകുപ്പ് ഏറ്റെടുത്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർബോണ ചാപ്പലിന്‌ പടിഞ്ഞാറാണ് മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിൽ മലമ്പാമ്പിനെ കണ്ടെത്തിയത്. ഏകദേശം എട്ടടി നീളവും 35 കിലോ തൂക്കവും വരുന്ന പാമ്പിനെ തിങ്കൾ പകൽ 11.30 ഓടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയത്. മത്സ്യത്തൊഴിലാളി ചെറിയാച്ചന്റെ പൊന്തുവലയിലാണ് പാമ്പ്‌ കുടുങ്ങിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home