സർക്കാർ സ്‌കൂളിന് അഭിമാനനേട്ടം
ഒറ്റമാർക്കും കളയാതെ ശ്രീലക്ഷ്‌മി

ശ്രീലക്ഷ-്മിയും കുടുംബവും
ഹരിപ്പാട്
ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ശ്രീലക്ഷ്‌മി എസ് പിള്ള ഹയർസെക്കൻഡറി പരീക്ഷയിൽ ഹ്യുമാനിറ്റീസിൽ 1200ൽ 1200 മാർക്കും നേടി മിന്നും വിജയം സ്വന്തമാക്കി. കായംകുളം എൻടിപിസി കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് 91 ശതമാനം മാർക്ക് നേടിയാണ് ശ്രീലക്ഷ്‌മി പത്താം ക്ലാസ് ജയിച്ചത്. സിവിൽ സർവീസ് പരീക്ഷ ലക്ഷ്യമാക്കിയാണ് ഹയർസെക്കൻഡറി പഠനത്തിന് ഹ്യുമാനിറ്റീസ് തെരഞ്ഞെടുത്തത്. ഏഷ്യാനെറ്റ് ചാനൽ ലീഡ്സ് എന്ന ഐഎഎസ് പരിശീലനകേന്ദ്രവുമായി ചേർന്ന് നടത്തിയ പ്രവേശനപരീക്ഷയിലും ശ്രീലക്ഷ്‌മി സ്‌കോളർഷിപ് നേടിയിരുന്നു. സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി പ്രോഗ്രാമിൽ ചേരാൻ പ്രവേശനപരീക്ഷയുടെ ഒരു ഘട്ടം ശ്രീലക്ഷ്‌മി പൂർത്തിയാക്കി. 29ലെ രണ്ടാംഘട്ട പരീക്ഷയുടെ തയ്യാറെടുപ്പിനിടെയാണ് അഭിമാനവിജയം. ഹിന്ദി ഉപന്യാസമത്സരത്തിൽ സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നിരവധി പ്രബന്ധമത്സരങ്ങളിലും ക്വിസ്‌മത്സരങ്ങളിലും സമ്മാനം നേടി. മലയാള മനോരമ സാങ്കേതികവിഭാഗത്തിലെ ജീവനക്കാരൻ ചേപ്പാട് മുട്ടം ശിവനിലയത്തിൽ എസ് ശ്രീകുമാറിന്റെയും കിഫ്ബിയിൽ ജോലിചെയ്യുന്ന പ്രീതിയുടെയും മകളാണ് ശ്രീലക്ഷ്‌മി. ഏഴാം ക്ലാസിൽ പഠിക്കുന്ന സീതാലക്ഷ്‌മി എസ് പിള്ള സഹോദരിയാണ്.










0 comments