വിഷു ആഘോഷവുമായി സ്‌നേഹസംഗമം

കൈതവന വാർഡിലെ മുതിർന്ന പൗരൻമാരുടെ സ്‌നേഹ സംഗമവും വിഷുക്കൈനീട്ട വിതരണവും പുന്നപ്ര ജ്യോതികുമാർ ഉൽഘാടനം ചെയ്യുന്നു
ആലപ്പുഴ
കൈതവന വാർഡിലെ മുതിർന്ന പൗരൻമാരുടെ സ്‌നേഹസംഗമവും വിഷുക്കൈനീട്ട വിതരണവും കൈതവന എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്നു. ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് പുന്നപ്ര ജ്യോതികുമാർ ഉദ്ഘാടനംചെയ്തു. കൗൺസിലർ സൗമ്യരാജ് അധ്യക്ഷയായി. പ്രൊഫ. സുകുമാരമേനോൻ വിഷുക്കൈനീട്ടവിതരണം നടത്തി. പ്രൊഫ. രവികുമാർ, ചന്ദ്രദാസ് കേശവപിള്ള, എം മനോജ്, എം ഒ അരുൺ കുമാർ, ശ്രീകുമാർ, തമ്പാച്ചൻ, പ്രതാപൻ, പ്രസന്ന ചിത്രകുമാർ എന്നിവർ സംസാരിച്ചു. പുന്നപ്ര ജ്യോതികുമാർ നയിച്ച നാടൻപാട്ടും നാട്ടറിവുകളും എന്ന പരിപാടി അരങ്ങേറി.









0 comments