ad
Deshabhimani

ജനാധിപത്യ പാഠത്തിന്​ 
 വൻഭൂരിപക്ഷം

കുട്ടമ്പേരൂർ സിറിയൻ എംഡി എൽപി സ്കൂളിലെ പാർലമെന്റ്​ തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്താൻ 
കുട്ടികളുടെ വിരലില്‍ മഷി പുരട്ടുന്നു
avatar
സ്വന്തം ലേഖകൻ

Published on Aug 07, 2025, 01:19 AM | 1 min read

മാന്നാര്‍

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച്​ കുട്ടമ്പേരൂർ സിറിയൻ എംഡി എൽപി സ്കൂളില്‍ സ്​കൂൾ പാർലമെന്റ്​ തെരഞ്ഞെടുപ്പ്. നാമനിർദേശപത്രിക സമർപ്പണംമുതൽ വോട്ട് അഭ്യർഥനയും സ്ഥാനാർഥി സംഗമവുമെല്ലാമായി പ്രചാരണം കെങ്കേമം. വരിനിന്ന്​ വിരലിൽ മഷി പുരട്ടി വോട്ടിങ് മെഷീനിൽ വോട്ട്​ അമർത്തിയപ്പോൾ കുട്ടികളും ആവേശത്തിൽ. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ​ലഭ്യമാക്കിയ ആപ്ലിക്കേഷനിലൂടെയായിരുന്നു ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്‌നകുമാരി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി. അഞ്ച് പേർ മത്സരിച്ച തെരഞ്ഞെടുപ്പിൽ എം എസ് ആൽവെനെ​ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു. ഫലപ്രഖ്യാപനത്തിനുശേഷം വിജയാഹ്ലാദ പ്രകടനവും സ്കൂളിൽ നടന്നു. രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ മനസിലാക്കുന്നതിനും വോട്ടെടുപ്പിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതിനുമാണ്​ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് പ്രഥമാധ്യാപിക മറിയം ജി ജോർജ് പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഫാത്തിമ റഷീദ്, അധ്യാപകരായ സുമയ്യ ഷെരീഫ്, സ്വാതി വിൽസൺ, അനു രേണു, ശശികല മുരളി, പിടിഎ പ്രസിഡന്റ് ടി എസ് സജിത്, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് കൺവീനർ വിപിൻ വി നാഥ് എന്നിവർ നേതൃത്വംനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home