ad
Deshabhimani

അങ്കണവാടി ജീവനക്കാർക്ക് ഹൃദ്യമായ യാത്രയയപ്പ്‌

"കുഞ്ഞുങ്ങളുടെ എല്ലാമെല്ലാം ആയവർ'

മാന്നാർ പഞ്ചായത്ത് അങ്കണവാടി ജീവനക്കാർക്ക് നൽകിയ യാത്രയയപ്പ്‌ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് 
ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

മാന്നാർ പഞ്ചായത്ത് അങ്കണവാടി ജീവനക്കാർക്ക് നൽകിയ യാത്രയയപ്പ്‌ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് 
ബി കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Apr 28, 2026, 12:32 AM | 1 min read

മാന്നാർ
"എന്റെ എല്ലാമെല്ലാം അല്ലേ' എന്ന പോലെ കുരുന്നുകളെ സ്‌നേഹിച്ച കാലം ഇനി അവരുടെ മനസുകളിൽ. ഏറെക്കാലം കുഞ്ഞുങ്ങളുടെ വഴികാട്ടിയായിരുന്ന അങ്കണവാടി പ്രവർത്തകർക്ക് ഹൃദ്യമായ യാത്രയയപ്പ്‌. വിരമിക്കുന്ന അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും മാന്നാർ പഞ്ചായത്ത്‌ ഭരണസമിതി നേതൃത്വത്തിലാണ്‌ യാത്രയയപ്പ്‌ നൽകിയത്‌. വർക്കർമാരായ കെ കെ കുമാരി (നമ്പർ 157-) , കെ ഷംല (നമ്പർ 165-), ഹെൽപ്പർമാരായ രാജമ്മ (നമ്പർ 182-), ശോഭന (നമ്പർ 163-) എന്നിവർക്കായിരുന്നു യാത്രയയപ്പ്‌. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ് സമ്മേളനം ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് പി എ ലത അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ പുഷ്‌പ സുനിൽ, ടൈറ്റസ് പി കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് പഴവൂർ, വത്സല ബാലകൃഷ്‌ണൻ, പഞ്ചായത്തംഗങ്ങളായ ലേഖനകുമാരി, ഷൈന നവാസ്, ജയ വി കൃഷ്‌ണൻ, കെ എം ശിവകുമാർ, ജി സുശീലകുമാരി, സേതുലക്ഷ്‌മി, കെ മായ, ഐസിഡിഎസ് സൂപ്പർവൈസർ ജെ ജ്യോതി, സിഡിഎസ് ചെയർപേഴ്സൺ രാധ ഗോപി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home