ad
Deshabhimani

ആഹ്ലാദത്തിന്റെ 
മേളപ്പെരുക്കം

പെരുമ്പളം പാലം ഉദ്ഘാടനത്തിന് മുന്നോടിയായി പാലം ഗ്രൗണ്ടിലെ വേദിയിൽ വ്യാഴാഴ്ച രാത്രി അവതരിപ്പിച്ച 
പാണ്ടിമേളം

പെരുമ്പളം പാലം ഉദ്ഘാടനത്തിന് മുന്നോടിയായി പാലം ഗ്രൗണ്ടിലെ വേദിയിൽ വ്യാഴാഴ്ച രാത്രി അവതരിപ്പിച്ച 
പാണ്ടിമേളം

avatar
ടി പി സുന്ദരേശൻ

Published on Mar 06, 2026, 01:59 AM | 1 min read

ചേർത്തല

പെരുന്പളം പാലം ശനി പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിക്കുന്ന ചരിത്രമുഹൂർത്തത്തെ വരവേൽക്കാൻ നാടൊന്നിച്ച്‌ ദിവസങ്ങളായി ആഘോഷത്തിലാണ്‌. ​വ്യാഴം വൈകിട്ട്‌ പെരുന്പളം ഗ്രാമം സന്തോഷദീപം തെളിച്ചു. അരൂക്കുറ്റി വടുതലയിൽ പാലം പെരുന്പളത്ത്‌ എത്തുന്ന വടയാഴം ഭാഗത്തെ സമീപനറോഡ്‌ നിറഞ്ഞ്‌ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ നുറുകണക്കിനാളുകളാണ്‌ ആഹ്ലാദദീപം തെളിച്ചത്‌. കൂറ്റൻ നിലവിളക്കിൽ ദലീമ എംഎൽഎ ദീപം പകർന്നു. തുടർന്ന്‌ റോഡിന്‌ ഇരുവശവും നിരന്നവർ അഭിമാനത്തോടെ മെഴുകുതിരി കൊളുത്തി. ദീപവിതാനത്തിൽ തിളങ്ങിയ സ്വപ്‌നപാലത്തിനൊപ്പം നാട്ടിടവഴികളും വീട്ടുമുറ്റങ്ങളും ദീപപ്രഭയിലായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ രജിത, വൈസ്‌ പ്രസിഡന്റ്‌ പി ഡി സജീവ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ആർ ഗിരീഷ്‌ എന്നിവർ പങ്കെടുത്തു. ​താളക്കൊഴുപ്പേകി പാണ്ടിമേളം പ്രശസ്‌ത കലാകാരൻമാരുടെ നേതൃത്വത്തിലുള്ള പാണ്ടി മേളത്തിനൊപ്പം നൂറുകണക്കിനാളുകൾ താളംപിടിച്ച്‌ ചുവടുവച്ചു.സംസ്ഥാന സ്‌കൂൾ കായികമേളയിൽ പോൾവാൾട്ടിൽ സ്വർണംനേടിയ പെരുന്പളത്തുകാരൻ ജോയൽ ജോസഫിന്‌ പരിശീലിക്കാൻ അർജുന അവാർഡ്‌ ജേതാവ്‌ മൊയ്‌തീൻ നൈന പോൾവാൾട്ട്‌ സമ്മാനിച്ചു. ഫോക്‌ ഇന്ത്യ ആലപ്പുഴ നാടൻപാട്ട്‌ മെഗാഷോ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home