Deshabhimani

പുസ്‌തകോത്സവം സംഘടിപ്പിച്ചു

കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്‌കൂളിൽ സംഘടിപ്പിച്ച പുസ്‌തകോത്സവം കഥാകൃത്ത് ശോഭന രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്‌കൂളിൽ സംഘടിപ്പിച്ച പുസ്‌തകോത്സവം കഥാകൃത്ത് ശോഭന രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2026, 12:30 AM | 1 min read

മാന്നാർ
കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്‌കൂളിൽ ഗ്രന്ഥശാലാദിനത്തോട് അനുബന്ധിച്ച് പുസ്‌തകോത്സവം സംഘടിപ്പിച്ചു. സ്‌കൂൾ ലൈബ്രറിയും നാഷണൽ സർവീസ് സ്‌കീമും മാവേലിക്കര ഗ്ലോബൽ ബുക്‌സും ചേർന്ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുസ്‌തകോത്സവം കഥാകൃത്ത് ശോഭന രാജേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. മാനേജർ പ്രദീപ് ശാന്തി അധ്യക്ഷനായി. മുതിർന്ന അധ്യാപിക പത്മകുമാരി, പാട്ടമ്പലം ദേവസ്വം പ്രസിഡന്റ് ഹരീന്ദ്രകുമാർ ആര്യമംഗലം എന്നിവരെ പൊന്നാടയണിയിച്ചു. സ്‌കൂൾ അക്കാദമി ഡയറക്‌ടർ ആർ രാജീവൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ രാജശേഖരൻപിള്ള, ശശിധരൻപിള്ള, പ്രിൻസിപ്പൽ ബിന്ദു എം പിള്ള, പത്മകുമാരി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home