4,250 വീട് വെള്ളക്കെട്ടിൽ

ചേർത്തല
ഞായർ രാത്രി കനത്തമഴ പെയ്‌തതോടെ താലൂക്കില്‍ വെള്ളക്കെട്ട് രൂക്ഷമായി. താഴ്‌ന്ന പ്രദേശങ്ങളിലെ 4250 വീടുകൾ വെള്ളക്കെട്ടിലാണ്. അന്ധകാരനഴി, പള്ളിത്തോട് പൊഴിച്ചാലുകളും കൈവഴികളും കരകവിഞ്ഞു. അന്ധകാരനഴിപ്പൊഴി തുറന്നെങ്കിലും നീരൊഴുക്ക് സുഗമമാകുന്നില്ലെന്ന പരാതിയുണ്ട്. ജലനിരപ്പ് ഇടിയുന്നതിൽ കലാതാമസത്തിന് പ്രധാന കാരണമാണിത്. മഴ തുടർന്നാൽ കൂടുതൽ ക്യാന്പ് തുറക്കേണ്ടിവരും. ശൗചാലയങ്ങളും അടുക്കളയും ഉൾപ്പെടെ വെള്ളത്തിലായി പലയിടങ്ങളിലും ജനജീവിതം ദുരിതക്കയത്തിലാണ്. പനി പടരുന്നതും ആശങ്ക സൃഷ്‌ടിക്കുന്നു.









0 comments