ad
Deshabhimani

40 സ്‌കൂൾ കെട്ടിടം തുറന്നു: സജി ചെറിയാൻ

എണ്ണയ്‌ക്കാട് ഗവ. യുപി സ്‌കൂളിന്റെ കെട്ടിടത്തിന്‌ മന്ത്രി സജി ചെറിയാൻ കല്ലിടുന്നു
വെബ് ഡെസ്ക്

Published on Jul 15, 2025, 01:00 AM | 1 min read

മാന്നാർ

ചെങ്ങന്നൂർ മണ്ഡലം വിദ്യാഭ്യാസ മേഖലയിൽ വളരെ വലിയ മാറ്റമാണ് കൈവരിച്ചിരിക്കുന്നതെന്നും ആറര വർഷത്തിൽ മണ്ഡലത്തിൽ 40 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ അനുവദിച്ചെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരുകോടി രൂപ വിനിയോഗിച്ച് നിർമാണം ആരംഭിക്കുന്ന ബുധനൂർ പഞ്ചായത്ത് എണ്ണയ്‌ക്കാട് ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്‌ കല്ലിടുകയായിരുന്നു മന്ത്രി. ഭൂരിപക്ഷം സ്‌കൂളുകളിലും പെൺകുട്ടികൾക്കായി സ്ത്രീ സൗഹാർദ സംവിധാനങ്ങൾ ഒരുക്കി. മണ്ഡലത്തിൽ ഇനി വിരലിലെണ്ണാവുന്ന സ്‌കൂളുകൾക്കേ പുതിയ കെട്ടിടങ്ങൾ ലഭിക്കാനുള്ളു. എണ്ണയ്‌ക്കാട് സ്‌കൂളിൽ പഴയ ശുചിമുറികൾ പൊളിച്ചുനീക്കി ആധുനിക ശുചിമുറി നിർമിക്കുന്നതിനായി 20 ലക്ഷംരൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്‌പലത മധു അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ ജി രാമകൃഷ്‌ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ ആർ മോഹനൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സുജാത മുരളി, അഡ്വ. കെ കെ രാജേഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ രാജേഷ്, പഞ്ചായത്തംഗങ്ങളായ അഡ്വ. ജി ഉണ്ണികൃഷ്‌ണൻ, ജി മോഹനൻ, ടി വി ഹരിദാസ്, ശോഭ മഹേശൻ, രാജി ബാബു, ശാന്ത ഗോപകുമാർ, പ്രധാനാധ്യാപിക എസ് ശ്രീകല, എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home