3.55 ശതമാനം കുറവ് വിധിയെഴുതിയത് 73.80


സ്വന്തം ലേഖകൻ
Published on Dec 11, 2025, 12:45 AM | 1 min read
ആലപ്പുഴ
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 73.80 ശതമാനം പോളിങ്. ആകെ 18,02,555 വോട്ടർമാരിൽ 13,30,348 പേർ വോട്ടുചെയ്‌തു. വോട്ടുചെയ്‌തതിൽ സ്‌ത്രീകളാണ് മുന്നിൽ- 7,03,761 പേർ (73.23 ശതമാനം). 6,26,583 പുരുഷന്മാർ വോട്ട് ചെയ്‌തു (74.45 ശതമാനം). നാല് ട്രാൻസ്‌ജെൻഡറുകളും വോട്ടുചെയ്‌തിട്ടുണ്ട് (33.33 ശതമാനം). 2020ൽ 77.35 ശതമാനമായിരുന്നു പോളിങ്. എറ്റവും കൂടുതൽ പോളിങ് പെരുമ്പളം പഞ്ചായത്തിലാണ്. 85.61 ശതമാനം. മുളക്കുഴയിലാണ് കുറവ്, 65.74 ശതമാനം. നഗരസഭകളിൽ ചേർത്തലയാണ് മുന്നിൽ 80.97 ശതമാനം. കുറവ് മാവേലിക്കര 64.89 ശതമാനം. പഞ്ചായത്തുകളിൽ സ്‌ത്രീകൾ കൂടുതൽ വോട്ടുചെയ്‌തത് പെരുമ്പളത്താണ്, 84.60 ശതമാനം. പുരുഷൻമാർ അരൂക്കുറ്റിയിൽ. 86.96 ശതമാനം. പെരുമ്പളം പഞ്ചായത്തിലെ എഴാം നമ്പർ സൗത്ത് എൽപി സ്‌കൂളിലെ പടിഞ്ഞാറ് ഭാഗം ബൂത്തിലാണ് എറ്റവും കൂടുതൽ വേട്ട് ചെയ്‌തിരിക്കുന്നത്. 90.95 ശതമാനം. കുറവ് വെൺമണിയിലെ പാറച്ചന്ത വാർഡിലാണ് 54.94 ശതമനം. നഗരസഭയിൽ ചേർത്തല എഴാം നമ്പർ ഇന്ദിര പ്രിയദർശിനി മെമ്മോറിയൽ അങ്കണവാടി ബൂത്തിലാണ് കൂടുതൽ വോട്ട്. 87.73 ശതമാനം. കുറവ് ആലപ്പുഴയിലെ 68–ാം നമ്പർ കുന്നുപുറം മദ്രസ ഹാൾ ബൂത്താണ്. 50.3 ശതമാനം.










0 comments