ad
Deshabhimani

34 സ്‌കൂള്‍ വാഹനത്തിന് ഫിറ്റ്‌നസില്ല

ആലപ്പുഴ ബീച്ചിൽ നടന്ന സ്-കൂൾ ബസുകളുടെ സുരക്ഷാ പരിശോധന

ആലപ്പുഴ ബീച്ചിൽ നടന്ന സ്-കൂൾ ബസുകളുടെ സുരക്ഷാ പരിശോധന

വെബ് ഡെസ്ക്

Published on May 14, 2026, 02:05 AM | 1 min read

ആലപ്പുഴ

ആലപ്പുഴ ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തി. സ്‌കൂള്‍ തുറക്കുന്നതിന്‌ മുന്നോടിയായി ആലപ്പുഴ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലെ വാഹനങ്ങളുടെ പരിശോധനയാണ് നടന്നത്. 98 വാഹനങ്ങള്‍ പരിശോധനയ്‌ക്കായെത്തി. ഇതില്‍ 64 വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്‌റ്റ്‌ പാസായി. ചെറിയ അപാകതകളുള്ള 34 വാഹനങ്ങൾ ടെസ്റ്റ്‌ പാസായില്ല. ഇവയുടെ അപാകത പരിഹരിച്ച്‌ വീണ്ടും ഫിറ്റ്നസ്‌ ടെസ്‌റ്റിന് എത്തിക്കാൻ നിർദേശിച്ചു. പാസായ വാഹനങ്ങള്‍ക്ക് മുമ്പിലെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ചുനല്‍കി. ഇതോടൊപ്പം സുരക്ഷാ ബോധവൽക്കരണത്തിന്‌ 23ന് ക്ലാസ്‌ സംഘടിപ്പിക്കും. ജോയിന്റ് ആര്‍ടിഒ വിനോദ്കുമാറിന്റെ നിർദേശപ്രകാരം എംവിഐ വൈ ജയചന്ദ്രൻ, എഎംവിഐമാരായ സിജു ജോസഫ്, എസ് ശ്രീറാം, ജോബിൻ എം ജേക്കബ്, സി ചന്ദ്രലാൽ എന്നിവർ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home