സംഘർഷത്തിനിടെ തോക്ക് ചൂണ്ടിയ 3 പേർ റിമാൻഡിൽ

സജിൻ ആദർശ് മിഥുൻ കുമാർ
ഹരിപ്പാട്
കാർത്തികപ്പള്ളി പുളിക്കീഴിലെ സംഘർഷത്തിനിടെ തോക്ക് ചൂണ്ടിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെ റിമാൻഡ്‌ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24 ), വെട്ടുവേനി വലിയേടത്ത് മിഥുൻ കുമാർ (ശംഭു, 27) എന്നിവരെ ഹരിപ്പാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഫെബ്രുവരി 21നായിരുന്നു കേസിനാസ്‌പദമായ സംഭവം. തൃക്കുന്നപ്പുഴ കെടിഡിസി ബിയർ പാർലറിൽ മദ്യപാനത്തിനിടയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പുളിക്കീഴ് ജങ്‌ഷനിലുണ്ടായ സംഘർഷത്തിനിടെ തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണു എതിരാളികൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി. എന്നാൽ തോക്കിനുള്ളിൽ തിരയില്ലെന്ന് മനസിലാക്കിയ എതിരാളികൾ വിഷ്‌ണുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് തൃക്കുന്നപ്പുഴ പൊലീസെത്തിയാണ് സംഘർഷമവസാനിപ്പിച്ചത്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയും വധശ്രമം, കലാപശ്രമം, ആയുധം കൈവശംവയ്‌ക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിരുന്നു. ഇതിനകം ഏഴു പ്രതികളെ അറസ്റ്റുചെയ്തു. ഒരാൾ ഒളിവിലാണ്.










0 comments