ലഹരിവസ-്‌തുക്കളുമായി പിടിയിലായ 3 പേർ റിമാൻഡിൽ

മാരാരിക്കുളം
ഹോംസ്‌റ്റേയിൽനിന്ന് ലഹരിവസ-്‌തുക്കളുമായി പൊലീസ് പിടിയിലായ റവന്യൂ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള മൂന്ന് പേർ റിമാൻഡിൽ. അമ്പലപ്പുഴ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥൻ ആലപ്പുഴ കൊറ്റംകുളങ്ങര മാളിയേക്കൽ സജേഷ് (50), കോഴിക്കോട് ചേവായിൽ വളപ്പിൽച്ചിറ അമൽദേവ് (26), കോട്ടയം കോടിമത സ്വദേശി എബ്രഹാം മാത്യു (56) എന്നിവരെയാണ് ആലപ്പുഴ കോടതി റിമാൻഡ് ചെയ്‌തത്. വ്യാഴം രാത്രി മാരാരിക്കുളം റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഹോംസ്‌റ്റേയിൽനിന്നാണ് ഇവർ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. എബ്രഹാം മാത്യു ഹോംസ്‌റ്റേ വാടകയ-്‌ക്ക് നടത്തുകയായിരുന്നു. 20 ഗ്രാം കൊക്കെയ-്‌ൻ, ഏഴ് ലഹരി സ്ട്രിപ്പ് എന്നിവ ഇവരിൽനിന്ന് കണ്ടെടുത്തു.










0 comments