ad
Deshabhimani

വീട്ടമ്മയെയും ഭർത്താവിനെയും 
ആക്രമിച്ച 2 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 05, 2026, 12:22 AM | 1 min read

മാന്നാർ

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കുരട്ടിശ്ശേരി പട്ടരോടത്ത് വടക്കേതിൽ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് അറസ്റ്റിലായത്. മെയ് 18നാണ് സംഭവം. തന്റെ മുടിയിൽ പിടിച്ച് വലിച്ചിഴച്ചതായും വസ്ത്രങ്ങൾ കീറിയതായും പിടിവലിയിൽ നാലര പവൻ തൂക്കം വരുന്ന സ്വർണമാല, താലി, മൊബൈൽ ഫോൺ, ടോർച്ച് എന്നിവയുൾപ്പെടെ അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായും വീട്ടമ്മയുടെ പരാതിയിലുണ്ട്‌. മാന്നാർ എസ്എച്ച്ഒ എസ് വി ബിജു, എസ്ഐ മാരായ വിഷ്ണു, ഷൈജ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home