മണ്ണുമാന്തിയന്ത്രത്തിൽ കെഎസ്ആർടിസി ബസിടിച്ച് 19 പേർക്ക് പരിക്ക്

ചേർത്തല കെവിഎം ആശുപത്രിക്ക് സമീപം മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ചുകയറിയ ബസ്
ചേർത്തല
ദേശീയപാതയിൽ ചേർത്തല കെവിഎം ആശുപത്രിക്ക് സമീപം മണ്ണുമാന്തി യന്ത്രത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി 19 പേർക്ക് പരിക്ക്. ശനി രാത്രി പതിനൊന്നേകാലോടെയാണ് സംഭവം. ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്നതാണ് മണ്ണുമാന്തി യന്ത്രം.
പുനലൂരിൽ നിന്ന് സുൽത്താൻബത്തേരിക്ക് പോകുകയായിരുന്നു സൂപ്പർ ഡീലക്സ് ബസ്. ബസിലുണ്ടായിരുന്നവർക്കാണ് പരിക്ക്. ബസ് ഡ്രൈവർ വയനാട് സ്വദേശി അലി(47), കണ്ടക്ടർ ഗിരീഷ്കുമാർ(48) എന്നിവരടക്കം ഏഴുപേരെ കെവിഎം ആശുപത്രിയിലും ഒരാളെ എക്സ്റേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ടുവയസായ കുട്ടിക്കും പരിക്കുണ്ട്.










0 comments