ad
Deshabhimani

18 വാഹനംകൂടി

പാഞ്ഞെത്തും പൊലീസ്‌

ജില്ലയ്‌ക്ക്‌ ലഭിച്ച പൊലീസ്‌ വാഹനങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ എത്തിച്ചപ്പോൾ

ജില്ലയ്‌ക്ക്‌ ലഭിച്ച പൊലീസ്‌ വാഹനങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ എത്തിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 05, 2026, 12:54 AM | 1 min read

ആലപ്പുഴ

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കും കൺട്രോൾ റൂമിലേക്കും അനുവദിച്ച 18 വാഹനങ്ങൾ ജില്ലാ പൊല‍ീസ്‌ മേധാവി എം പി മോഹനചന്ദ്രൻ ഫ്ലാഗ് ഓഫ്ചെയ്തു. പൊലീസിന്റെ പ്രതികരണ സമയം മെച്ചപ്പെടുത്തലും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കലും ലക്ഷ്യമിട്ട്‌ കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടംഘട്ടമായി മാറ്റുന്നതിനാണ്‌ പുത്തൻ വാഹനങ്ങൾ ലഭിച്ചത്‌. ജില്ലയിലേക്ക് ലഭിച്ച 18 ബൊലേറോ വാഹനങ്ങളിൽ 10 എണ്ണം ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി, പുളിങ്കുന്ന്, കൈനടി, ചേർത്തല, കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ, മാന്നാർ, നൂറനാട് സ്റ്റേഷനുകളിലേക്കും ബാക്കി എട്ടെണ്ണം കൺട്രോൾ റൂമിലേക്കും അനുവദിച്ചു. ചടങ്ങിൽ ആലപ്പുഴ നോർത്ത് ഐഎസ്‌എച്ച്‌ഒ എം കെ രാജേഷ്, സൗത്ത് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം രാജീവ്, സബ് ഇൻസ്പെക്ടർ ജിജോ ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home