ചെറുതനയിൽ പക്ഷിപ്പനി ?
15,000 താറാവുകുഞ്ഞുങ്ങൾ ചത്തു

ചെറുതന പാണ്ടിയിൽ ചത്ത താറാവിൻകുഞ്ഞുങ്ങൾ

സ്വന്തം ലേഖകൻ
Published on Dec 23, 2025, 01:33 AM | 1 min read
ഹരിപ്പാട്
ചെറുതന പാണ്ടിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. തിരുവല്ല മഞ്ഞാടിയിലെ പ്രതിരോധ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയെന്നാണ് നിഗമനം. പുത്തൻപറമ്പിൽ രാമചന്ദ്രന്റെ 24ദിവസം പ്രായമായ 15,000 താറാവിൻ കുഞ്ഞുങ്ങളാണ് രണ്ടുദിവസത്തിനിടെ ചത്തത്. പ്രതിരോധ വാക്സിനെടുത്തെങ്കിലും ഇവ ചത്തു.
കൂടുതൽ പരിശോധനക്കായി സാമ്പിൾ ഹൈദരബാദിലേക്ക് അയച്ചിരിക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന പക്ഷിപ്പനിബാധ കർഷകരെ വലിയ കടക്കെണിയിലും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലും എത്തിച്ചിരിക്കുകയാണ്.
പക്ഷിപ്പനിക്ക് ഫലപ്രദമായ പ്രതിരോധവാക്സിൻ നൽകണമെന്ന് സ്ഥലം സന്ദർശിച്ച കേരള കർഷക സംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും ആവശ്യപ്പെട്ടു. താറാവുകൾ വൻതോതിൽ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരവും നൽകണം.










0 comments