ad
Deshabhimani

15 പേർ ദുരിതാശ്വാസ ക്യാന്പിൽ

തൃക്കുന്നപ്പുഴയിലെ ദുരിതാശ്വാസക്യാമ്പുകൾ ജില്ലാ പഞ്ചായത്തംഗം അനില രാജു സന്ദർശിക്കുന്നു

തൃക്കുന്നപ്പുഴയിലെ ദുരിതാശ്വാസക്യാമ്പുകൾ ജില്ലാ പഞ്ചായത്തംഗം അനില രാജു സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Aug 03, 2026, 12:45 AM | 1 min read

ഹരിപ്പാട്

തൃക്കുന്നപ്പുഴയിൽ കടലാക്രമണത്തിൽ വ്യാപകനാശനഷ്‌ടം. ​11, 13, 14 വാർഡുകളിൽ നിരവധി വീടുകളിൽ വെള്ളംകയറി. താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റി. തൃക്കുന്നപ്പുഴ ഗവ. എൽപി സ്‌കൂളിലും പാനൂർക്കര ഗവ. യുപി സ്‌കൂളിലുമാണ് ക്യാമ്പുകൾ. രണ്ടിടത്തുമായി 150 പേർ ക്യാമ്പുകളിലുണ്ട്‌. ജില്ലാ പഞ്ചായയത്തംഗം അഡ്വ. അനില രാജു തൃക്കുന്നപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. കടലാക്രമണത്തിൽ വീടുകൾ തകർന്നവർക്ക് പുതിയവീടുകൾ നിർമിച്ചുനൽകാനും തീരത്തുനിന്ന് മാറ്റി പാർപ്പിക്കുന്നവർക്ക് ഭൂമിക്കും വീടിനുമായി നൽകുന്ന 10 ലക്ഷം രൂപ അപര്യാപ്തമായതിനാൽ തുക വർധിപ്പിച്ചുനൽണമെന്ന്‌ അനില രാജു ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home