Deshabhimani

അപ്പർകുട്ടനാട്ടിൽ 100 വീട്‌ വെള്ളക്കെട്ടിൽ

തൃപ്പെരുന്തുറ സ്വാമിത്തറ ഭാഗത്ത് വീടുകളിൽ 
വെള്ളം കയറിയ നിലയിൽ

തൃപ്പെരുന്തുറ സ്വാമിത്തറ ഭാഗത്ത് വീടുകളിൽ 
വെള്ളം കയറിയ നിലയിൽ

വെബ് ഡെസ്ക്

Published on Aug 03, 2026, 12:53 AM | 1 min read

മാന്നാർ

ശക്തമായമഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവിൽ പമ്പാ അച്ചൻകോവിലാറുകൾ കരകവിഞ്ഞൊഴുകി അപ്പർകുട്ടനാടൻ മേഖലയായ ചെന്നിത്തല പടിഞ്ഞാറ്, മാന്നാർ പടിഞ്ഞാറ് എന്നിവിടങ്ങളിലെ നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. തൃപ്പെരുന്തുറ പടിഞ്ഞാറ് സ്വാമിത്തറ, ചില്ലിതുരുത്തിൽ, പുത്തനാർ, തേവർകടവ്, മഠത്തുംപടി, വാഴക്കൂട്ടം, പാമ്പനംചിറ, ഇഞ്ചയ്ക്കത്തറ, നാമങ്കേരി, കുരയ്ക്കലാർ, കാരിക്കുഴി, കാങ്കേരിദ്വീപ്, മാന്നാർ വള്ളക്കാലി, പാവക്കര, വാലേൽ, ചെറ്റാളപറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി ജീവിതം ദുസഹമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home