യുവമോർച്ച ജില്ലാ വൈസ്‍പ്രസിഡന്റ് സിപിഐ എമ്മിനൊപ്പം

ചെങ്ങന്നൂർ
യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ചെങ്ങന്നൂർ കീഴ്‌ചേരിമേൽ നെടിയുഴത്തിൽ ബെൻബോസ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. എബിവിപി മുൻ ജില്ല കമ്മിറ്റിയംഗവും ബിജെപി ചെങ്ങന്നൂർ നഗരസഭ ബൂത്ത് പ്രസിഡന്റുമായിരുന്നു ബെൻ ബോസ്. പി കെ കുഞ്ഞച്ചൻ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സിപിഐ എം ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് ബെൻ ബോസിനെ പതാക നൽകി സ്വീകരിച്ചു. ഏരിയ സെക്രട്ടറി എം ശശികുമാർ അധ്യക്ഷനായി. മാന്നാർ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, എൻ എ രവീന്ദ്രൻ, കെ എസ് ഗോപിനാഥൻ, കെ എം സഞ്ജുഖാൻ, പി കെ അനിൽകുമാർ, വി ജി അജീഷ്, അഡ്വ. എ രമേശ്, അഡ്വ. വിഷ്ണു മനോഹർ എന്നിവർ സംസാരിച്ചു










0 comments