യൂത്ത് കോൺക്ലേവ്

യൂത്ത് കോൺക്ലേവ് യുവജന സംഘടനാ നേതാക്കൾ ചേർന്ന് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും രജതജൂബിലി ആഘോഷിക്കുന്ന കരിമുളയ്‌ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയുടെയും ആഭിമുഖ്യത്തിൽ യൂത്ത് കോൺക്ലേവ് സംഘടിപ്പിച്ചു. കരിമുളയ്‌ക്കൽ പള്ളി ഓഡിറ്റോറിയത്തിൽ ‘പുതിയ ആകാശം പുതിയ ഭൂമി: ഭാവിയിലേക്ക് യുവതയുടെ കുതിപ്പ്’ എന്ന വിഷയത്തിൽ നടന്ന കോൺക്ലേവ് യുവജന സംഘടനാ നേതാക്കളായ ചിന്താ ജെറോം, അബിൻ വർക്കി,സന്ദീപ് വചസ്‌പതി എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്‌തു. തുടർന്ന് യുവജനസംവാദം നടന്നു. ഇടവക വികാരി സാം കുട്ടമ്പേരൂർ ആമുഖ പ്രസംഗം നടത്തി. കോട്ടയം ബസേലിയോസ് കോളേജ് മലയാളവിഭാഗം മേധാവി ഡോ. തോമസ് കുരുവിള മോഡറേറ്ററായിരുന്നു










0 comments