ad
Deshabhimani

സ്വർണവള കാണാതായി

കാട്ടുപന്നി ആക്രമണത്തിൽ സ്‌ത്രീക്ക്‌ പരിക്ക്‌

wild boar

കാട്ടുപന്നി അക്രമത്തിൽ പരിക്കേറ്റ മേരിക്കുട്ടി

വെബ് ഡെസ്ക്

Published on Mar 11, 2026, 12:03 AM | 1 min read

ചാരുംമൂട്

നൂറനാട് വീണ്ടും കാട്ടുപന്നി ആക്രമണം. പടനിലം കിടങ്ങയം സ്വദേശി മേരിക്കുട്ടിയെയാണ് ചൊവ്വ രാവിലെ ഒന്പതിന്‌ സ്വന്തം പുരയിടത്തിൽ വച്ച്‌ കാട്ടുപന്നി കുത്തിയത്. രാവിലെ പുരയിടത്തിൽ വിറക് ശേഖരിക്കാൻ പോയ മേരിക്കുട്ടിയമ്മ ശബ്‌ദം കേട്ട് നോക്കുമ്പോൾ കാട്ടുപന്നി നേരെ വരുന്നതാണ് കണ്ടത്. മാറാൻ ശ്രമിച്ച മേരിക്കുട്ടിയെ കൈക്ക് കുത്തി മറിച്ചിട്ടു. വീഴ്‌ചയിൽ കൈയിലുണ്ടായിരുന്ന ഒരു പവന്റെ സ്വർണവള കാണാതായി. തൊട്ടടുത്ത് കവുങ്ങിന്‌ വെള്ളമൊഴിക്കുകയായിരുന്ന സ്‌ത്രീകൾ മേരിയുടെ ശബ്‌ദം കേട്ട് ഓടിയെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞമാസം നൂറനാട് പടനിലത്ത്‌ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്‌ത്രീകളെ കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home