ആടാം പാടാം ; ഹൈടെക്കാണീ അങ്കണവാടി

തലവടി പഞ്ചായത്ത് ആറാംവാർഡിലെ ഹൈടെക് അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Oct 17, 2025, 12:23 AM | 1 min read
മങ്കൊമ്പ്
തലവടി പഞ്ചായത്ത് ആറാംവാർഡിലെ കുരുന്നുകൾക്ക് ഇനി ശീതീകരിച്ച സ്മാർട്ട് അങ്കണവാടി. ശീതീകരിച്ച പഠന മുറിക്കൊപ്പം അടുക്കള, ശിശുസൗഹൃദ ശൗചാലയം, കളിപ്പാട്ടങ്ങൾ എന്നിവയുമുണ്ട്. ചുവരുകളിൽ നിറയെ ആകർഷകമായ ചിത്രങ്ങളും.
വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശത്തെ നഗർ നിവാസികൾക്ക് വീട് വയ്‌ക്കാൻ റവന്യുവകുപ്പ് പതിച്ചുനൽകിയ ശേഷമുണ്ടായിരുന്ന 2.75 സെന്റ് സ്ഥലം നീരേറ്റുപുറം 49–-ാം നമ്പർ അങ്കണവാടിക്കായി തലവടി പഞ്ചായത്തിന്റെ പേരിൽ നൽകി. ഇവിടെ നിർമിച്ച കെട്ടിടം കാലപ്പഴക്കത്തിലും 2018 ലെ മഹാപ്രളയത്തിലും പൂർണമായും നശിച്ചതോടെ പൊളിച്ചുമാറ്റി. പിന്നീട് വാടകക്കെട്ടിടത്തിലായി അങ്കണവാടി. സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 27.60 ലക്ഷം രൂപ വിനിയോഗിച്ച് ഹൈടെക് അങ്കണവാടി നിർമിക്കുകയായിരുന്നു. പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു.
പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, സ്ഥിരസമിതി അധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ, ബിന്ദു ഏബ്രഹാം, സുജിമോൾ സന്തോഷ്, പഞ്ചായത്തംഗങ്ങളായ സാറാക്കുട്ടി ഫിലിപ്പോസ്, ജോജി വൈലപ്പിള്ളി, കലാ മധു, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ എസ് മായാദേവി, സെക്രട്ടറി കെ ജയന്തി, അസി. എൻജിനിയർ എച്ച് സ്നേഹ ബാബു, സിഡിഎസ് ചെയർപേഴ്സൺ ഉഷ വിക്രമൻ, ഐസിഡിഎസ് സൂപ്പർവൈസർ ഷൈനി ജേക്കബ്, അങ്കണവാടി വർക്കർ പി ഷീലാകുമാരി, സഹായി ഒ അനിത, വി എസ് സച്ചിൻ, മിഥുൻ കൃഷ്ണ, വിഷ്ണു എന്നിവർ സംസാരിച്ചു.











0 comments