മണൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധജ്വാല

പാതിരാമണൽ ദ്വീപിന് സമീപം മണൽ ഖനനം നടത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കായിപ്പുറത്ത് തീര്‍ത്ത പ്രതിഷേധജ്വാല
മുഹമ്മ
പാതിരാമണൽ ദ്വീപിന് സമീപം മണൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ ബോട്ടുജെട്ടിയിൽ പ്രതിഷേധ ജ്വാല തെളിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കായിപ്പുറം ജെട്ടിയിൽ നൂറു കണക്കിനാളുകൾ അണിനിരന്ന സമരത്തില്‍ മൽസ്യ തൊഴിലാളികള്‍, കക്കാ തൊഴിലാളികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദ്വീപിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്ന ആവശ്യം നിലനിൽക്കെയാണ് ദ്വീപിന്റെ തൊട്ടടുത്ത് ഡ്രഡ്ജർ നങ്കൂരമിട്ടത്. ഖനനം ആരംഭിച്ചാൽ ദ്വീപ് ഓർമയാകും.
നാട്ടിലെ വികസന പ്രവർത്തനങ്ങൾ താറുമാറാക്കിയും കായൽ സമ്പത്തിനെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാഴ്‌ത്തിയും ഖനനം നടത്താൻ ആരേയും അനുവദിക്കില്ലെന്നും സമരം പ്രഖ്യാപിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് ബാബു, അംഗങ്ങളായ ടി കുഞ്ഞുമോൻ, വി എം സുഗാന്ധി, കെ എസ് രാജേഷ്, ടി കെ മോഹൻദാസ്, അംബിക, കക്കാ സഹകരണ സംഘം ആക്ഷൻ കൗൺസിൽ കൺവീനർ സി എൻ രാധാകൃഷ്ണൻ, ക്‌ളാം മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് എസ് ടി റെജി, മുഹമ്മ വെള്ള കക്കാ സംഘം പ്രസിഡന്റ് പി കെ സുരേന്ദ്രൻ, ശ്രീനിവാസൻ, സിഡിഎസ് ചെയർപേഴ്സൻ സേതുഭായി എന്നിവർ സംസാരിച്ചു.










0 comments