ad
Deshabhimani

വി എസ് ദിനം: 
സംഘാടകസമിതിയായി

V S

കായംകുളത്ത് വി എസ് അനുസ്‌മരണ സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം സംസ്ഥാന 
കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 12:07 AM | 1 min read

കായംകുളം

വി എസ് അച്യുതാനന്ദൻ അനുസ്‌മരണം വിജയിപ്പിക്കാൻ വിപുല സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ യോഗം ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിയംഗം പി അരവിന്ദാക്ഷൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗാനകുമാർ, ഷേഖ്‌ പി ഹാരിസ്, ഏരിയ സെക്രട്ടറി ബി അബിൻഷാ, എസ് നസീം, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി ​വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം 21 ന് കാർത്തികപ്പള്ളി ഏരിയയിൽ വിപുലമായി ആചരിക്കും. രാവിലെ ബ്രാഞ്ചുകളിലെ പ്രധാന കേന്ദ്രങ്ങളിൽ വി എസിന്റെ ചിത്രം വച്ച് പുഷ്പാർച്ചനയും പതാക ഉയര്‍ത്തലും നടത്തും. വൈകിട്ട് അഞ്ചിന് ഏരിയ കേന്ദ്രീകരിച്ച് പ്രകടനവും പൊതുസമ്മേളനവും ഉണ്ടാവും. സിപിഐ എം ചേപ്പാട് കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസ്, പടിഞ്ഞാറെ മുട്ടം എന്നിവിടങ്ങളിൽനിന്ന്‌ പ്രകടനം ആരംഭിക്കും. തുടർന്ന് മുട്ടം കുളത്തിന് സമീപം ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്യും. സമ്മേളന വിജയത്തിനായി ജോൺ ചാക്കോ ചെയർമാനും കെ രഘു കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home