കൊല്ലകൽ ദേവീക്ഷേത്രത്തിലെ വിഷു കെട്ടുകാഴ്‌ച ഇന്ന്

കൊല്ലകൽ പോരൂർമഠം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിന് ഒരുക്കുന്ന കെട്ടുകാഴ്‌ചകളിലൊന്ന്
കാർത്തികപ്പള്ളി
മുതുകുളം വടക്ക് കൊല്ലകൽ പോരൂർമഠം ദേവീക്ഷേത്രത്തിൽ വിഷു കെട്ടുകാഴ്‌ച ബുധനാഴച നടക്കും. വൈകിട്ട് 5.30-ന് വിവിധ ഭാഗങ്ങളിൽനിന്നുള്ള കെട്ടുകാഴ്‌ചകൾ മുതിരക്കാല കാവിന് സമീപം ഒത്തുചേർന്ന് ക്ഷേത്രത്തിലെത്തും. പുലർച്ചെ 4.5-ന് വിഷുക്കണി ദർശനം, 6.30-ന് 101 കലം വരവ്, 8.30-ന് നൂറും പാലും, 9.30-ന് കുത്തിയോട്ടം വരവ്. പകൽ മൂന്നിന് ഓട്ടൻതുളളൽ, 4.30-ന് നവമി ഗോപന്റെ സോപാനസംഗീതം, ആറിന് സേവ, രാത്രി 9.30-ന് തായമ്പക, കൂട്ടംകൊട്ട്.










0 comments