ad
Deshabhimani

വിസതട്ടിപ്പ്‌ കേസിലെ പ്രതി 36 വർഷത്തിനുശേഷം പിടിയിൽ

visa fradu

ബേബി

വെബ് ഡെസ്ക്

Published on May 30, 2026, 12:08 AM | 1 min read

ചേർത്തല

വിസതട്ടിപ്പ് കേസ്‌ പ്രതിയെ 36 വർഷത്തിനുശേഷം പൊലീസ് പിടികൂടി. ചേർത്തല തെക്ക് പഞ്ചായത്ത്‌ ഇലഞ്ഞിയിൽഭാഗം കൊച്ചുപറമ്പിൽ ബേബിയാണ്‌ പിടയിലായത്‌. ചേർത്തല പൊലീസ് 1990ൽ രജിസ്‌റ്റർചെയ്‌ത തട്ടിപ്പുകേസിലെ പ്രതിയാണ്. വർഷങ്ങൾനീണ്ട പരിശ്രമത്തിനൊടുവിലാണ്‌ പ്രതി ചെന്നൈയിൽ വലയിലായത്‌. ചേർത്തല പൊലീസ് ഇൻസ്‌പെക്‌ടർ ഹേമന്ത്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഡിനി, എഎസ്‌ഐ ബിജു കെ തോമസ്, സിപിഒ സതീഷ് എന്നിവരടങ്ങിയ അന്വേഷകസംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home