"വില്ലുവണ്ടി' ശ്രദ്ധേയമായി

കുടുംബശ്രീ ജില്ലാ മിഷന്റെ ബാലസഭ സംഘടിപ്പിച്ച ഫെസ്‌റ്റീവ കാമ്പയിനിൽ അവതരിപ്പിച്ച അയ്യൻകാളിയുടെ വില്ലുവണ്ടി ദൃശ്യാവിഷ്‌കാരം
ആലപ്പുഴ
കുടുംബശ്രീ ജില്ലാ മിഷന്റെ ബാലസഭ സംഘടിപ്പിച്ച ഫെസ്‌റ്റീവ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയ അയ്യൻകാളിയുടെ വില്ലുവണ്ടിയുടെ ദൃശ്യാവിഷ്‌കാരവും ലഹരിക്കെതിരെയുള്ള കാമ്പയിനും ശ്രദ്ധേയമായി. എഎസ്‌പി ജിൽസൺ മാത്യു ഉദ്ഘാടനംചെയ്‌തു. ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് രഞ്‌ജിത്ത് അധ്യക്ഷനായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബാലസഭ കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. പുന്നപ്ര നോർത്ത് പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി, സ്ഥിരംസമിതി അധ്യക്ഷൻ പി മഹേഷ്, പഞ്ചായത്തഗം രശ്‌മി ഷിബു, മെമ്പർ സെക്രട്ടറി എ എസ് സജി, കുടുംബശ്രീ അസിസ്‌റ്റന്റ് കോ–ഓർഡിനേറ്റർ മുഹമ്മദ് അഫ്സൽ, പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്, സിഡിഎസ് ചെയർപേഴ്‌സൺ എ പി സരിത എന്നിവർ സംസാരിച്ചു.










0 comments