മാവേലിക്കരയിൽ വിജിലൻസ് കോടതി സ്ഥാപിക്കണം: എഐഎൽയു

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മാവേലിക്കര യൂണിറ്റ് സമ്മേളനം കേരള ബാർ അസോസിയേഷൻ അംഗം എസ് മനോജ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
റാണി ഗൗരി ലക്ഷ്‌മിഭായിയുടെ അനുമതിയോടെ രണ്ട് നൂറ്റാണ്ടിന് മുമ്പ് കേണല്‍ മണ്‍ട്രോ സ്ഥാപിച്ച മാവേലിക്കര കോടതിയോടനുബന്ധിച്ച് വിജിലൻസ് കോടതി സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ മാവേലിക്കര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പി എസ് ജയകുമാർ നഗറിൽ നടന്ന സമ്മേളനം കേരള ബാർ അസോസിയേഷൻ അംഗം എസ് മനോജ് ഉദ്ഘാടനംചെയ്‌തു. വിൻസന്റ് ജോസഫ് അധ്യക്ഷനായി. ജി ഹരിശങ്കർ, റാഫി രാജ്, എസ് സീമ, സഫിയ സുധീർ, മെറിൽ എം ദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി സന്തോഷ് (പ്രസിഡന്റ്), വിൻസന്റ് ജോസഫ് (സെക്രട്ടറി), പ്രിയ ആർ കുമാർ (ട്രഷറർ).










0 comments