ആരവം അമരത്ത്

നെഹ്‌റുട്രോഫി ജലോത്സവത്തിന് മുന്നോടിയായി ആലപ്പുഴ നഗരത്തിൽ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ നിന്ന്

സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:43 AM | 1 min read
ആലപ്പുഴ
നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ നഗരത്തെ ആവേശംകൊള്ളിച്ച് സാംസ്‍കാരിക ഘോഷയാത്ര. തെയ്യം, പുലികളി, കാവടിയാട്ടം, ഗരുഡൻപയറ്റ്, വഞ്ചിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ അണിനിരന്നു. ശിങ്കാരിമേളവും പഞ്ചവാദ്യവും ചെണ്ടമേളവും ആവേശതാളം മുഴക്കി. അമ്മൻകുടം, ബാൻഡ് സെറ്റ്, നാസിക് ധോൽ എന്നിവയും ഘോഷയാത്രക്ക് മിഴിവേകി.
ആലപ്പുഴ നഗരസഭ അങ്കണം മുതൽ മുല്ലയ്‍ക്കൽ ജോൺസ് ഗ്രൗണ്ട് വരെയായിരുന്നു ഘോഷയാത്ര . ജില്ലാ ഭരണകേന്ദ്രത്തിന്റെയും നഗരസഭയുടെയും ജില്ലാ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ കൾച്ചറൽ കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്ര കലക്‍ടര്‍ ഷാജി വി നായർ ഫ്ലാഗ് ഓഫ് ചെയ്‍തു. സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‍തു.
നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് അധ്യക്ഷയായി. വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, സ്ഥിരംസമിതി അധ്യക്ഷരായ സി ജ്യോതിമോൾ, എൽ മായ രാജേന്ദ്രൻ, രശ്‌മി കെ തങ്കപ്പൻ, എ എം നൗഫൽ, എസ് ഫൈസൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ അഡ്വ. ആർ ആർ ജോഷി രാജ്, പ്രോഗ്രാം കോ ഓർഡിനേറ്റർ വി ജി വിഷ്‍ണു, നഗരസഭാംഗങ്ങളായ ബെന്നി ജോസഫ്, ബിജി ശങ്കർ, ബീന കൊച്ചുബാവ, സാഹിലമോൾ, രാധാകൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ പ്രൊഫ. നെടുമുടി ഹരികുമാർ, എ എൻ പുരം ശിവകുമാർ, അബ്ദുൾസലാം ലബ്ബ, കെ നാസർ, എബി തോമസ് എന്നിവർ സംസാരിച്ചു.










0 comments