ad
Deshabhimani

അന്യായ സ്ഥലംമാറ്റം: 
എൻജിഒ യൂണിയൻ പ്രതിഷേ‌‌ധിച്ചു

NGO

ആരോഗ്യവകുപ്പിലെ അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ 
ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രകടനം സംസ്ഥാന 
കമ്മിറ്റിയംഗം സി സിലീഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 12:26 AM | 1 min read

ആലപ്പുഴ

ആരോഗ്യ വകുപ്പിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച് നടത്തിയ അന്യായ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സി സിലീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ബിനു, സിവിൽ സ്റ്റേഷൻ ഏരിയാ പ്രസിഡന്റ്‌ വി എസ് സജേന്ദ്രൻ, ടൗൺ ഏരിയ വൈസ് പ്രസിഡന്റ്‌ എസ് ഷെഹർബാൻ എന്നിവരടക്കം നിരവധി ജീവനക്കാരെയാണ്‌ ജില്ലയുടെ വിദൂരസ്ഥലങ്ങളിലേക്ക്‌ സ്ഥലം മാറ്റിയത്. ജില്ലാ ജോയിൻ്റ് സെക്രട്ടറി സി സി നയനൻ, സെക്രട്ടറിയറ്റംഗങ്ങളായ കെ ഇന്ദിര,കെ സതീഷ്, കെ എ പ്രേംജി, കെ ആർ ബിനു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home