ad
Deshabhimani

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി

ദ്വിദിന ശിൽപ്പശാല തുടങ്ങി

workshop

സമഗ്രശിക്ഷാ പ്രവർത്തകർക്കുള്ള ദ്വിദിന ശിൽപ്പശാല ജില്ലാ പഞ്ചായത്ത് 
പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 13, 2026, 12:01 AM | 1 min read

ആലപ്പുഴ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷാ പ്രവർത്തകർക്കുള്ള ദ്വിദിന ശിൽപ്പശാല ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ-്‌തു. പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയർത്താനും സമഗ്ര ഗുണമേന്മ ഉറപ്പാക്കാനും തുല്യതയിലൂന്നിയുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടികൾക്കും ലഭ്യമാക്കാനും ലക്ഷ്യമിടുന്നതാണ്‌ പദ്ധതി. ജില്ലയിലെ വിവിധ ബിആർസികളിലെ പരിശീലകർ, സിആർസിസിമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എസ്‌ രാധാകൃഷ-്‌ണൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ഷീന സനൽകുമാർ, വിദ്യാകിരണം മിഷൻ കോ–ഓർഡിനേറ്റർ എ ജി ജയകൃഷ-്‌ണൻ, ജില്ലാ പ്രോഗ്രാം ഓഫീസർ സുനിൽ മാർക്കോസ്, പരിശീലക ജി ജയശ്രീ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home