ദ്വിദിന വായനക്കളരി

വെൺമണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ദ്വിദിന വായനക്കളരി പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
വെൺമണി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ദ്വിദിന വായനക്കളരി ശാലേം യുപി സ-്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനംചെയ-്‌തു. വൈസ-്‌പ്രസിഡന്റ് എ കെ ബീന അധ്യക്ഷയായി. ലൈബ്രറി പ്രസിഡന്റ് ആർ രാജഗോപാലൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജശ്രീ, മായാദേവി, പ്രധാനാധ്യാപിക ജെസി പി ഐസക്, അധ്യാപിക ഡെല്ല , ഗ്രാമോദ്ധാരണ വായനശാലാ സെക്രട്ടറി എസ് മനോജ-്‌കുമാർ, ലൈബ്രേറിയൻ റുമിത ഹാഷിം എന്നിവർ സംസാരിച്ചു. "വെൺമണിയുടെ കയ്യൊപ്പ്' പുസ-്‌തകത്തിന്റെ ആസ്വാദനം ഗ്ലാഡിസ് നെൽസൺ അവതരിപ്പിച്ചു. കുട്ടികൾക്ക് കവിതാലാപനം, കേട്ടെഴുത്ത് മത്സരങ്ങൾ നടത്തി.










0 comments