ടി എസ് മുരളി പുരസ്‌കാരം പി കെ മേദിനിക്ക് സമ്മാനിച്ചു

ടി എസ് മുരളി സ്‌മാരക പുരസ്‌കാരം പി കെ മേദിനിക്ക് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത സമർപ്പിക്കുന്നു
ആലപ്പുഴ
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ടി എസ് മുരളിയുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ ടി എസ് മുരളി സ്‌മാരക പുരസ്‌കാരം വിപ്ലവഗായിക പി കെ മേദിനിക്ക് സമ്മാനിച്ചു. പ്രശസ്‌തിപത്രവും ഫലകവും 50,000 രൂപയും ഉൾപ്പെടുന്ന പുരസ്‌കാരം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത സമ്മാനിച്ചു. ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എൻ സനിൽ ബാബു അധ്യക്ഷനായി. മുൻ ജനറൽ സെക്രട്ടറി എ സിയാവുദ്ദീൻ അനുസ്‌മരണ പ്രഭാഷണം നടത്തി. അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ സംസാരിച്ചു. എസ് എൽ ദിലീപ് സ്വാഗതവും എസ് സി സുരേഷ് നന്ദിയും പറഞ്ഞു.









0 comments