Deshabhimani

സ്വന്തം പുസ്‌തകവുമായി ട്രിനിറ്റിയുടെ കുട്ടിയെഴുത്തുകാരൻ

child author

രാമനാഥൻ ജെ ശർമയുടെ പുസ്തകം സാഹിത്യകാരൻ സുരേഷ് മണ്ണാറശാല പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 12:04 AM | 1 min read

കാർത്തികപ്പള്ളി ​

കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവനിലെ കുട്ടിയെഴുത്തുകാരനായ രാമനാഥൻ ജെ ശർമയുടെ "ദ സ്റ്റാർലൈറ്റ് ക്വസ്റ്റ് - എ ജേർണി ബിയോൺഡ് ദ സ്റ്റാർസ്’ എന്ന പുസ്തകം സാഹിത്യകാരൻ സുരേഷ് മണ്ണാറശാല പ്രകാശിപ്പിച്ചു. സ്കൂൾ മാനേജർ എ വി തോമസ് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. ട്രിനിറ്റിയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് രാമനാഥൻ. പ്രിൻസിപ്പൽ ലതാ ബി നായർ, വൈസ് പ്രിൻസിപ്പൽ നമിത രാജൻ, ജെമി തോമസ്, പി എസ് അങ്കിത എന്നിവർ സംസാരിച്ചു. രാമനാഥൻ ജെ ശർമയ്ക്ക് അക്കാദമിക് ഡയറക്ടർ ഗ്ലോറി തോമസ് ട്രിനിറ്റി വണ്ടർകൈൻഡ് അവാർഡ് സമ്മാനിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home