ad
Deshabhimani

രക്തസാക്ഷി സി എ കരുണാകരന്‌ സ്‌മരണാഞ്‌ജലി

ചേർത്തല വേളോർവട്ടത്ത്‌ രക്തസാക്ഷി സി എ കരുണാകരൻ അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല വേളോർവട്ടത്ത്‌ രക്തസാക്ഷി സി എ കരുണാകരൻ അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 12:14 AM | 1 min read

ചേർത്തല

സിപിഐ എം ചേർത്തല ട‍ൗൺ വെസ്‌റ്റ്‌ ലോക്കൽ കമ്മിറ്റിയംഗവും കയർഫാക്‌ടറി തൊഴിലാളി യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറിയുമായിരുന്ന സി എ കരുണാകരന്റെ രക്തസാക്ഷിത്വ സ്‌മരണ പുതുക്കി. സിപിഐ എം ലോക്കൽ കമ്മിറ്റിയും യൂണിയനും ചേർന്നാണ്‌ അനുസ്‌മരണം സംഘടിപ്പിച്ചത്‌. വേളോർവട്ടത്ത്‌ യൂണിയൻ ഓഫീസിന്‌ മുന്നിൽ സജ്ജമാക്കിയ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്ക്‌ ശേഷം ചേർന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ എ എസ്‌ സാബു അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി എം ഇ കുഞ്ഞുമുഹമ്മദ്‌, സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്‌, ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ്‌, ബി വിനോദ്‌, എൻ പി ഷിബു, എൻ ആർ ബാബുരാജ്‌, പി ഷാജിമോഹൻ, പി സുരേന്ദ്രൻ, ജി ബാഹുലേയൻ, പി എസ്‌ ഗോപി എന്നിവർ സംസാരിച്ചു.

Caption: ചേർത്തല വേളോർവട്ടത്ത്‌ രക്തസാക്ഷി സി എ കരുണാകരൻ അനുസ്‌മരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home