ad
Deshabhimani

രക്തസാക്ഷി ബെന്നിക്ക് സ-്‌മരണാഞ്‌ജലി

ബെന്നി രക്തസാക്ഷി വാർഷിക അനുസ്‍മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

ബെന്നി രക്തസാക്ഷി വാർഷിക അനുസ്‍മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം

വെബ് ഡെസ്ക്

Published on Mar 17, 2026, 12:43 AM | 1 min read

മാരാരിക്കുളം

സിപിഐ എം-, സിഐടിയു നേതാവായിരുന്ന സി ജി ഫ്രാൻ‌സിസിന്റെ (ബെന്നി) 22–ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. രാവിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പുഷ-്‌പാർച്ചനയും പതാക ഉയർത്തലും നടത്തി. ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി പി രഘുനാഥ് പതാക ഉയർത്തി. ​വൈകിട്ട് ലെപ്രസി ജങ്ഷനിൽനിന്ന്‌ പ്രകടനം ആരംഭിച്ച് വളവനാട് ജനതമാർക്കറ്റിനുസമീപം സ-്‌മൃതി മണ്ഡപത്തിൽ പുഷ-്‌പാർച്ചന നടത്തി. തുടർന്ന് ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ-്‌തു. സംഘാടക സമിതി പ്രസിഡന്റ് കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി കൂടിയായിരുന്ന ബെന്നിയുടെ ഓർമയ-്‌ക്കായി മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ബെന്നി സ്മാരക എൻഡോവ്മെന്റ് വോളിബോൾ താരം ടി ആർ സേതുവിന് ആർ നാസർ സമ്മാനിച്ചു. എൽ ഡി എഫ് ആലപ്പുഴ നിയോജക മണ്ഡലം സ്ഥാനാർഥി പി പി ചിത്തരഞ്ജൻ സംസാരിച്ചു. സംഘാടക സമിതി സെക്രട്ടറി പി ചിദംബരൻ സ്വാഗതം പറഞ്ഞു. നേതാക്കളായ കെ ജി രാജേശ്വരി, പി രഘുനാഥ്, കെ ഡി മഹീന്ദ്രൻ, എസ് രാധാകൃഷ്ണൻ, ആർ രാഹുൽ, ആർ റിയാസ്, കെ എസ്‌ വേണുഗോപാൽ , വി ഡി അംബുജാക്ഷൻ, പി ഡി ശ്രീദേവി, പി പി സംഗീത, പ്രഭാ മധു, എം എസ് അരുൺ എന്നിവർ പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home