ad
Deshabhimani

സെൻസസ് ഫീൽഡ് ട്രെയിനർമാർക്ക്‌ പരിശീലനം

 സെൻസസ് ഫീൽഡ് ട്രെയിനർമാർക്ക് ജില്ലാ പരിശീലനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ചപ്പോൾ

സെൻസസ് ഫീൽഡ് ട്രെയിനർമാർക്ക് ജില്ലാ പരിശീലനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ചപ്പോൾ

വെബ് ഡെസ്ക്

Published on May 19, 2026, 12:36 AM | 1 min read

ആലപ്പുഴ
ജൂലൈ ഒന്നുമുതൽ ആരംഭിക്കുന്ന സെൻസസ് 2027 പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് ട്രെയിനർമാർക്ക്‌ ജില്ലാ പരിശീലനം ആരംഭിച്ചു. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനം ഡെപ്യൂട്ടി കലക്‌ടർ ജെ മോബി ഉദ്ഘാടനംചെയ്‌തു. രണ്ട് ബാച്ചിലായി ആകെ 76 പേർക്കാണ് പരിശീലനം. 20 വരെ ആദ്യബാച്ചിൽ 38 പേർ പങ്കെടുത്തു. 
 രണ്ടാം ബാച്ചിന്‌ പരിശീലന ക്ലാസുകൾ 21 മുതൽ 23 വരെ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മാസ്‌റ്റർ ട്രെയിനർമാരായ വിഷ്‌ണു ശ്രീവത്സൻ, കെ ശ്രീകുമാർ എന്നിവരാണ് നയിക്കുന്നത്. ജില്ലാ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിലായിരിക്കും അടുത്ത ഘട്ടത്തിൽ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home