Deshabhimani

ചെത്ത് തൊഴിലാളി യൂണിയൻ 
വാർഷിക സമ്മേളനം

toddy

മാവേലിക്കര താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ 
എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 12:04 AM | 1 min read

മാവേലിക്കര

താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ കെ രാഘവൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ആർ ദേവരാജൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോ. സെക്രട്ടറി എം തങ്കച്ചൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജി ഹരിശങ്കർ, കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ജി രാജമ്മ, എം എസ് അരുൺകുമാർ എംഎൽഎ, ലീല അഭിലാഷ്, ജി അജയകുമാർ, ബി ബിനു, എസ് അനിരുദ്ധൻ, ആർ ഹരിദാസൻ നായർ, ആർ രഘു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ രാഘവൻ( പ്രസിഡന്റ്‌), കെ മധുസൂദനൻ(വൈസ് പ്രസിഡന്റ്‌), കെ ആർ ദേവരാജൻ (ജനറൽ സെക്രട്ടറി), ആർ രഘു(ജോ. സെക്രട്ടറി), ടി ആർ രാജീവ്(ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home