ad
Deshabhimani

ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

 തമ്പകച്ചുവട് ഗവ യുപി സ-്‌കൂളിൽ സഹവാസക്യാമ്പിന്റെ യൂണിഫോം വിതരണം സ-്‌കൂൾ ലീഡർ വൈഗ വി നായർക്ക് നൽകി പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി കെ ഉല്ലാസ് ഉദ്ഘാടനംചെയ്യുന്നു

തമ്പകച്ചുവട് ഗവ യുപി സ-്‌കൂളിൽ സഹവാസക്യാമ്പിന്റെ യൂണിഫോം വിതരണം സ-്‌കൂൾ ലീഡർ വൈഗ വി നായർക്ക് നൽകി പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി കെ ഉല്ലാസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 26, 2026, 12:19 AM | 1 min read

മണ്ണഞ്ചേരി

തമ്പകച്ചുവട് ഗവ. യുപി സ-്‌കൂളിൽ സ-്‌കൂൾ സോഷ്യൽ സർവീസ് സ-്‌കീമിന്റെ ഭാഗമായി ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. വിദ്യാർഥികളിൽ സേവനം, സഹജീവനം എന്നീ മൂല്യങ്ങൾ ഉറപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനംചെയ-്‌തു. പിടിഎ പ്രസിഡന്റ് ഇ കെ ജ്യോതിഷ-്‌കുമാർ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി കെ ഉല്ലാസ്, പഞ്ചായത്തംഗം സി സാബു, ജെ ദിവ്യ, പ്രഥമാധ്യാപിക എം ഉഷാകുമാരി, ക്ലബ്ബ് കൺവീനർ നിത്യ കാർത്തികേയൻ എന്നിവർ സംസാരിച്ചു. പ്രഥമ ശുശ്രൂഷ, റോഡ് സുരക്ഷാനിയമങ്ങൾ, മൂല്യബോധനം എന്നീ വിഷയങ്ങളിൽ പ്രഗത്ഭർ ബോധവൽക്കരണക്ലാസുകൾ നയിക്കും. യോഗ, സൂംബ, പൂന്തോട്ടപരിപാലനം, എൽഇഡി ബൾബ് നിർമാണം തുടങ്ങിയവ പരിശീലിപ്പിക്കും. കൾച്ചറൽ പ്രോഗ്രാമും ക്യാമ്പ് അവലോകനവും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home