തകഴി ഉടമ്പ്രപാടശേഖരത്തിൽ മടവീഴ്ചാഭീഷണി

തകഴി
തകഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉടമ്പ്രപാടശേഖരത്തിൽ വെള്ളപ്പൊക്കവും മടവീഴ്ചാ ഭീഷണിയും. ആശങ്കയിലായ കർഷകർ 100 ഏക്കർ പാടശേഖരത്ത് മൂന്ന് മോട്ടോർ പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തുകളയാൻ ശ്രമിക്കുകയാണ്. ബണ്ട് സംരക്ഷണത്തിന് ഒന്നര ലക്ഷത്തോളം രൂപ ഇതിനകം ചെലവഴിച്ചു. എൻജിൻ പ്രവർത്തനത്തിനായി ഒരു ലക്ഷം രൂപ കൂടി മുടക്കേണ്ടി വരുന്നത് കർഷകർക്ക് താങ്ങാനാകുന്നില്ല. മുന്പ് മോട്ടോർ പമ്പിങിന് മണിക്കൂറിന് 700 രൂപ നിരക്കിൽ സർക്കാർ സഹായം ലഭിച്ചിരുന്നു. ഇത്തവണ ഉയർന്ന തുക ചെലവാകുന്നതിനാൽ സർക്കാരിൽ നിന്ന് അടിയന്തര സാമ്പത്തിക സഹായവും സബ്സിഡിയും വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. വിത്തുപാകിയ പാടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൃഷി പൂർണമായി നശിക്കാൻ കാരണമാകും. ബണ്ട് നിർമാണത്തിനുള്ള സൗകര്യങ്ങൾ ലഭിക്കാത്തതും സ്ഥിതി ഗുരുതരമാക്കുന്നു.










0 comments