ad
Deshabhimani

തിലതാര എള്ളെണ്ണ ഉൽപ്പാദനകേന്ദ്രം ഇന്ന് തുറക്കും

onattukara

തഴക്കര ജില്ലാ കൃഷിത്തോട്ടത്തിൽ തുറക്കുന്ന എള്ളെണ്ണ ഉൽപ്പാദനകേന്ദ്രം

വെബ് ഡെസ്ക്

Published on Oct 28, 2025, 12:00 AM | 1 min read

മാവേലിക്കര

ഓണാട്ടുകര വികസന ഏജന്‍സിയുടെ തിലതാര എള്ളെണ്ണ ഉൽപ്പാദനകേന്ദ്രം ചൊവ്വ പകൽ 11ന് തഴക്കര ജില്ലാ കൃഷിത്തോട്ടം വളപ്പില്‍ കൃഷിമന്ത്രി പി പ്രദാസ് ഉദ്ഘാടനംചെയ്യും. എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍, എംഎൽഎമാരായ യു പ്രതിഭ, രമേശ് ചെന്നിത്തല, കോവൂര്‍ കുഞ്ഞുമോന്‍ സി ആര്‍ മഹേഷ്, സുജിത്ത് വിജയന്‍പിള്ള എന്നിവര്‍ മുഖ്യാതിഥികളാകും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണാടിസ്ഥാനത്തില്‍ ഭൗമസൂചിക അംഗീകാരം ലഭിച്ച വിത്തിനങ്ങളായ കായംകുളം- 1, തിലക്, തിലതാര, തിലറാണി എന്നീ ഓണാട്ടുകര എള്ളിനങ്ങളാണ് ഇവിടെ ബിസ്‌കറ്റ്, ക്യാപ്‌സൂള്‍, എണ്ണ എന്നിവ ഉൽപ്പാദിപ്പാക്കാൻ ഉപയോഗിക്കുക. സംസ്ഥാന സര്‍ക്കാരിന്റ ആദ്യ എള്ള്‌ സംസ്‌കരണ കേന്ദ്രമാണ്. പ്രതിദിനം 500 കിലോഗ്രാം എള്ള് സംസ്‌കരിക്കാം. പ്രതിവര്‍ഷം 150 ടണ്‍ എള്ള് കര്‍ഷകരില്‍നിന്ന് ശേഖരിച്ച് സംസ്‌കരിച്ച് മൂല്യവര്‍ധിത ഉൽപ്പന്നങ്ങള്‍ തയ്യാറാക്കുകയാണ് ലക്ഷ്യം. ഓണാട്ടുകരയിലെ 500 ഹെക്‌ടറിൽ കൃഷി വ്യാപിപ്പിക്കും. ഇതിനായി 2000 കിലോഗ്രാം വിത്ത് ഏജന്‍സിയുടെ പക്കലുണ്ട്. കിലോഗ്രാമിന് 300 രൂപ നിരക്കില്‍ ഏജന്‍സിക്ക് എള്ള് നല്‍കുമെന്ന ഉറപ്പില്‍ കിലോഗ്രാമിന് 400 രൂപ വിലവരുന്ന വിത്ത് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കും. ഇതിന് പുറമെ കൃഷിച്ചെലവിനത്തില്‍ ഹെക്‌ടറിന് 10,000 രൂപ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഭരണസമിതിയുടെയും കൃഷിവകുപ്പിന്റെയും കാര്‍ഷികസര്‍വകലാശാലയുടെയും കൃഷിക്കാരുടെയും സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് വികസന ഏജന്‍സി ചെയര്‍മാന്‍ എന്‍ രവീന്ദ്രന്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home